ഗുണ്ടാ നേതാവ് പ്രതിയായ ലഹരിക്കേസ്; തിരുവല്ലം പോലീസ് തൊണ്ടിമുതൽ മുക്കി
Friday, April 4, 2025 6:21 AM IST
തിരുവനന്തപുരം: ഷാഡോ പോലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ തിരുവല്ലം പോലീസ് മുക്കി. ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയത് 1.2 ഗ്രാം ഹാഷിഷ് ആണ്.
എന്നാൽ തിരുവല്ലം എസ്ഐ തയാറാക്കിയ മഹസറിൽനിന്ന് ഹാഷിഷ് ഒഴിവാക്കിയെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയതായാണ് വിവരം. .66 ഗ്രാം ഉണ്ടായിരുന്ന എംഡിഎംഎ മാറ്റി .6 ഗ്രാം ആക്കിയെന്നും റിപ്പോർട്ടുണ്ട്.
പ്രതികളുടെ സുഹൃത്ത് കേസ് അട്ടിമറിക്കാൻ നേരിട്ട് ഇടപെട്ടുവെന്നും ഇന്റലിജൻസ് കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഷാഡോ പോലീസ് പ്രതികളെ എയർ റൈഫിളുമായി പിടികൂടിയത്.