അമേരിക്കയുടെ പകരചുങ്കത്തിൽ മോദിയുടേത് നാണംകെട്ട കീഴടങ്ങൽ: പ്രകാശ് കാരാട്ട്
Thursday, April 3, 2025 3:10 PM IST
മധുര: അമേരിക്കയ്ക്ക് മുന്പില് പ്രതികരിക്കുക പോലും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട് കീഴടങ്ങിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്.
ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക് 26 ശതമാനം പകരചുങ്കം ഏർപ്പെടുത്തിയ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.
അമേരിക്ക നടപ്പാക്കിയ അധികതീരുവയ്ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര് പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ല.
അമേരിക്കയ്ക്ക് മുന്‍പാകെ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും നാണംകെട്ട കീഴടങ്ങലാണിതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.