ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ പാ​സാ​യ വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളാ​ണ് ബി​ല്ലി​ൽ ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഉ​മീ​ദ് ( യൂ​ണി​ഫൈ​ഡ് വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട്-UMEED) ബി​ൽ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ബി​ല്ലി​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച ന​ട​ക്കും. രാ​ജ്യ​സ​ഭ ക​ട​ന്നാ​ൽ ബി​ല്ലി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​മാ​കും. തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കും.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും വ​ഖ​ഫ് കൗ​ൺ​സി​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​രൂ​പം പൊ​ളി​ച്ചെ​ഴു​തു​ന്ന "വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025' ലോ​ക്സ​ഭ​യി​ൽ പാ​സാ​യ​ത്.