ന്യൂഡൽഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. 25,000 അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക​രെ നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി. സെ​ല​ക്ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ വ​ഞ്ച​ന​യും കൃ​ത്രി​മ​ത്വ​വും ആ​രോ​പി​ച്ചാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 25,000 ല​ധി​കം അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക നി​യ​മ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ള്‍ സ്‌​കൂ​ള്‍ സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ കീ​ഴി​ലു​ള്ള നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി നേ​ര​ത്തേ ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ ഒ​രു കാ​ര​ണ​വും കാ​ണു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും ജ​സ്റ്റീ​സ് പി.​വി. സ​ഞ്ജ​യ് കു​മാ​റും അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​യ​മ​ന​ങ്ങ​ള്‍ വ​ഞ്ച​ന​യി​ല്‍ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​തി​നാ​ല്‍ വ​ഞ്ച​നാ​പ​ര​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ സെ​ല​ക്ഷ​ന്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​പു​തി​യ പ്ര​ക്രി​യ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ 2016-ൽ ​നി​യ​മ​നം ല​ഭി​ച്ച​തി​നു​ശേ​ഷം നേ​ടി​യ ശ​മ്പ​ളം തി​രി​കെ ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ അ​ങ്ങ​നെ വി​ജ​യി​ക്കാ​ത്ത​വ​ർ അ​ത് തി​രി​കെ ന​ൽ​ക​ണം. വി​ക​ലാം​ഗ​ർ​ക്ക് കോ​ട​തി ഇ​ള​വ് ന​ൽ​കു​ക​യും അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള ത​സ്തി​ക​യി​ൽ തു​ട​രാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.