മ്യാന്മര് ഭൂചലനം: മരണം 3000 കടന്നു
Thursday, April 3, 2025 12:30 PM IST
നായ്പിഡാവ്: മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ 3085 പേരുടെ മരണം സ്ഥിരീകരിച്ചു. 4715 പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. 341 പേരെ കാണാതായിട്ടുണ്ട്.
17 രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയിലുണ്ട്. പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
പുനരധിവാസ പ്രവർത്തനങ്ങൾക്കിടയിൽ, മ്യാൻമറിലെ സൈനിക ഭരണകൂടം ബുധനാഴ്ച താല്‍ക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായിട്ടാണ് തീരുമാനം എടുത്തതെന്നാണ് വിവരം. താല്‍ക്കാലിക വെടിനിര്‍ത്തൽ രക്ഷാപ്രവര്‍ത്തനം എളുപ്പാക്കിയേക്കുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 22 വരെയാണ് വെടിനിര്‍ത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. വിമാനത്താവളങ്ങളും റോഡുകളും നൂറുകണക്കിന് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.