ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Thursday, April 3, 2025 11:35 AM IST
കൊച്ചി: കൊല്ലം കടക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ അലോഷി ആദം വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസില്‍ കക്ഷി ചേര്‍ത്ത് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ എസ്. വികാസ്, കടക്കല്‍ പോലീസ് ഇന്‍സ്പെക്ടറും ഇന്ന് വിശദീകരണം നല്‍കിയേക്കും. ഈ പരിപാടിയുടെ സമ്പൂര്‍ണ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമെങ്കില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പതാകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടിട്ടുള്ളത്.