ആശമാരുടെ ഓണറേറിയം കൂട്ടണമെന്ന് സിഐടിയു ആവശ്യപ്പെടില്ല: എളമരം കരീം
Thursday, April 3, 2025 11:13 AM IST
മധുര: ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നു സിപിഎം നേതാവ് എളമരം കരീം. ഓണറേറിയം വർധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതിവച്ച് ഓണറേറിയം വർധിപ്പിക്കാൻ പറയാൻ കഴിയില്ല.ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ട്രേഡ് യൂണിയൻ നേതാക്കളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.