തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി​ജെ​പി​യു​ടെ മീ​ഡി​യ- സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ൻ​ചാ​ർ​ജ്ജാ​യി അ​നൂ​പ് ആ​ന്‍റ​ണി​യെ നി​യ​മി​ച്ചു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള സം​സ്ഥാ​ന ബി​ജെ​പി​യി​ലെ ആ​ദ്യ നി​യ​മ​ന​മാ​ണി​ത്.

നി​ല​വി​ൽ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​നൂ​പ് ആ​ന്‍റ​ണി ബി​ജെ​പി​യി​ലെ യു​വ​നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി അ​നൂ​പ് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ ജ​യ​ശ​ങ്ക​റും മീ​ഡി​യ സു​വ​ര്‍​ണ പ്ര​സാ​ദു​മാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ ജ​യ​ശ​ങ്ക​ര്‍ മു​ര​ളീ​ധ​ര​ന്റെ​യും സു​വ​ര്‍​ണ പ്ര​സാ​ദ് കെ.​സു​രേ​ന്ദ്ര​ന്‍റെ​യും വി​ശ്വ​സ്ത​രാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രെ​യും നീ​ക്കി​യാ​ണ് ത​ന്‍റെ വി​ശ്വ​സ്ത​നാ​യ അ​നൂ​പി​ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.