പാലക്കാട്ട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു
Wednesday, April 2, 2025 10:58 AM IST
പാലക്കാട്: തോട്ടക്കരയിൽ ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് സൂര്യാഘാതമേറ്റത്.
ചൊവ്വാഴ്ച തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. ഇയാളുടെ കൈയിലും മുതുകിലും സാരമായി പൊള്ളലേറ്റു. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.