കൊ​ല്ലം: പെ​രു​മ​ണി​ൽ ദ​മ്പ​തി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ​ൺ കോ​ട്ട​മ​ല​യി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39), ഭാ​ര്യ അ​ശ്വ​തി (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് പെ​രു​മ​ൺ അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് മു​ക​ളി​ലെ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. അ​ഞ്ചാ​ലു​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.