കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം
Wednesday, April 2, 2025 9:07 AM IST
കോഴിക്കോട്: മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം. ഗതാഗതം തടസപ്പെടുത്തിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിനാണ് ബസ് ഡ്രൈവറായ വട്ടോളി സ്വദേശി ഷെല്ലിക്ക് മർദനമേറ്റത്.
സംഭവത്തിൽ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഹെൽമറ്റ് ഉപയോഗിച്ച് ഡ്രൈവറെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45നായിരുന്ന സംഭവം.
തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ് മർദനമേറ്റത്.