കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി
Wednesday, April 2, 2025 7:54 AM IST
കോഴിക്കോട്: വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. ന്യൂഡൽഹി നിസാമൂദീൻ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. തുടര്ന്ന് അന്വേഷണം നടത്തിവരുകയായിരുന്നു. വീട് വിട്ട് പോകാനുള്ള കാരണം വ്യക്തമല്ല.