യുപിയിൽ ട്രെയിലർ ട്രക്ക് ഇടിച്ച് നവദമ്പതികൾ മരിച്ചു
Wednesday, April 2, 2025 7:21 AM IST
ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾ മരിച്ചു. പവൻ കുമാർ സിംഗ് (29), ഭാര്യ റിങ്കി സിംഗ് (26) എന്നിവരാണ് മരിച്ചത്.
ഹൽദാർപൂർ പ്രദേശത്തെ ഗർവാ മോറിന് സമീപമാണ് അപകടമുണ്ടായത്. പിൽഖി വരുണ ഗ്രാമത്തിലുള്ള റിങ്കി സിംഗിന്റെ അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ദമ്പതികളുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ട്രെയിലർ ട്രക്ക് കസ്റ്റഡിയിലെടുത്തു. എന്നാൽ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.