ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിന് ജയം
Wednesday, April 2, 2025 6:40 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൈക്കൽ മെറിനോയും ബുകായോ സാകയും ആണ് ഗണ്ണേഴ്സിനായി ഗോളുകൾ നേടിയത്. മെറിനോ 37-ാം മിനിറ്റിലും സാക 73-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
റെഡ്രിഗോ മുനിസാണ് ഫുൾഹാമിനായി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ആഴ്സണലിന് 61 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാ സ്ഥാനത്താണ് ആഴ്സണൽ.