ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ഇ​ന്ദി​രാ​പു​ര​ത്ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹ​ർ​ഷി​ത് ത്യാ​ഗി(25) ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ൻ​പ​താം നി​ല​യി​ൽ​നി​ന്നു​മാ​ണ് ഹ​ർ​ഷി​ത് ചാ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന ഹ​ർ​ഷി​ദ്, വി​ഷാ​ദ​രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ശു​ചി​മു​റി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് മു​റി​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഹ​ർ​ഷി​ദ്, ഫ്ലാ​റ്റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് ക​യ​റി ചാ​ടു​ക​യാ​യി​രു​ന്നു.

അ​മ്മ പൂ​നം ത്യാ​ഗി​യും ബ​ന്ധു ഹി​മാ​ൻ​ഷു വാ​ട്സും ചേ​ർ​ന്ന് ഹ​ർ​ഷി​തി​നെ നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.