ബം​ഗു​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്‍​പ​ന നി​കു​തി മൂ​ന്ന് ശ​ത​മാ​നം കൂ​ട്ടി​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് ര​ണ്ടു​രൂ​പ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 88.99 പൈ​സ​യാ​യി. അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​വി​ല്ല.

ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഗ​താ​ഗ​ത നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ചി​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്, ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യ​ത്. അ​ന്ന് പെ​ട്രോ​ളി​ന് മൂ​ന്ന് രൂ​പ​യും ഡീ​സ​ലി​ന് 3.02 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.