"ഇരുപത്തിനാല് വെട്ടുമായി' എമ്പുരാന് തിയറ്ററുകളിൽ എത്തി
Tuesday, April 1, 2025 11:43 PM IST
തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിൽ എത്തി. പുതുക്കിയ പതിപ്പിന്റെ ഡൗണ്‍ലോഡിംഗ് ആരംഭിച്ചു. ലൈസന്‍സ് ലഭിച്ചാല്‍ ബുധനാഴ്ച രാവിലെ മുതല്‍ പുതിയ പതിപ്പിന്റെ പ്രദര്‍ശനം ആരംഭിക്കും.
വില്ലന്റെ പേരുമാറ്റമടക്കം ഇരുപത്തിനാല് വെട്ടുമായിട്ടാണ് റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്റംഗിക്ക് പകരം ബൽദേവ് എന്നാക്കി. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയുട്ടുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണവും ഒഴിവാക്കി.
എൻഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. രണ്ട് മിനിറ്റ് എട്ടു സെക്കൻഡാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.