പുരാൻ മുന്നിൽ നിന്ന് നയിച്ചു; പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം
Tuesday, April 1, 2025 9:29 PM IST
ലക്നോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 172 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബിന്റെ ബൗളിംഗ് ആക്രമണത്തിൽ തകർന്ന ലക്നോവിനെ പുരാൻ - ആയുഷ് ബദോനി സഖ്യമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ഒരു ഘട്ടത്തിൽ ലക്നോ മൂന്നിന് 35 റൺസ് എന്ന നിലയിൽ തകർന്നിരുന്നു. പുരാൻ - ആയുഷ് ബദോനി സഖ്യം 54 റൺസ് നേടി. ബദോനി 44 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റൺസെടുത്ത് പുറത്തായി.
30 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും ഹിതം 44 റൺസെടുത്ത പുരാൻ ടോപ് സ്കോററായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (രണ്ട്) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.