ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം
Tuesday, April 1, 2025 9:14 PM IST
തിരുവനന്തപുരം: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. ഇതു സംബന്ധിച്ച തെളിവ് പോലീസിന് കൈമാറിയെന്ന് മേഘയുടെ ബന്ധുക്കൾ പറഞ്ഞു.
അതേസമയം കേസിൽ ആരോപണം നേരിടുന്ന ഐബി ഉദ്യോഗസ്ഥന് സുകാന്ത് സുരേഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും ഇയാൾ പിന്മാറി.
ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്നും പോലീസും സ്ഥിരീകരിച്ചിരുന്നു.