പാർട്ടി കോണ്ഗ്രസ്; ഈ ആഴ്ചത്തെ മന്ത്രിസഭായോഗം ഒഴിവാക്കി
Tuesday, April 1, 2025 8:04 PM IST
തിരുവനന്തപുരം: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ മധുരയിലേക്ക് പോയതിനാൽ ഈ ആഴ്ചത്തെ മന്ത്രിസഭായോഗം ഒഴിവാക്കി. ബുധനാഴ്ചയാണ് മന്ത്രി സഭാ യോഗം ചേരുന്നത്.
നാളെ മുതൽ ആറാം തീയതിവരെയാണ് സിപിഎം പാർട്ടി കോണ്ഗ്രസ് നടക്കുന്നത്. ആറിനു രാത്രിയിലും ഏഴിനുമായാണ് മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും മടങ്ങിയെത്തുക.
ഇനി അടുത്ത ബുധനാഴ്ചയേ മന്ത്രിസഭായോഗം ചേരുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ പത്തിന് മധുരയ്ക്കു പുറപ്പെട്ടു.