ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിന് ബാറ്റിംഗ്
Tuesday, April 1, 2025 7:45 PM IST
ലക്നോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഫെര്ഗൂസണ് പഞ്ചാബ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമുമായാണ് ലക്നോ ഇറങ്ങുന്നത്.
ടീം ലക്നോ: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്, രവി ബിഷ്ണോയ്.
പഞ്ചാബ് : പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്സെന്, ലോക്കി ഫെര്ഗൂസണ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.