വഖഫ് ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും: പ്രകാശ് കാരാട്ട്
Tuesday, April 1, 2025 7:09 PM IST
ചെന്നൈ: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പാർട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ചര്‍ച്ചയില്‍ നിന്ന് മാറി നില്ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോയിട്ടില്ല.
മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ യാത്ര തിരിച്ച എംപിമാരോടു തിരികെ എത്താൻ പാർട്ടി നിർദേശം നൽകി. കെ.രാധാകൃഷ്ണൻ അടക്കമുള്ള എംപിമാർ ഡൽഹിയിലേക്ക് തിരിച്ചു.
വഖഫ് നിയമഭേദഗതി ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ലോക്സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്.