വഖഫ് ബിൽ; എംപിമാർക്ക് കോണ്‍ഗ്രസ് വിപ്പ് നല്കി
Tuesday, April 1, 2025 6:56 PM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് എംപിമാർക്ക് കോണ്‍ഗ്രസ് വിപ്പ് നല്കി. ബുധനാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
ബുധൻ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പാർട്ടിയുടെ എല്ലാ എംപിമാരും ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും വഖഫ് ഭേദഗതി ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനം പാര്‍ട്ടി എടുക്കുക.