തോട്ടിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
Tuesday, April 1, 2025 6:12 PM IST
കൊച്ചി: വീടിനു സമീപത്തെ തോട്ടിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ ചെട്ടിക്കാടു സ്വദേശി ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള മതിലിന് പിന്നിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണതെന്ന് പോലീസ് പറഞ്ഞു.
വെള്ളത്തിൽ മുങ്ങിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.