അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഡീ​സ​യി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലും ഗോ​ഡൗ​ണി​ലു​മാ​യു​ള്ള സ്‌​ഫോ​ട​ന​ത്തി​ല്‍ 17 പേ​ര്‍ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട‌​സ​മു​ണ്ടാ​യ​താ​ണ് മ​ര​ണ​നി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണം.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സ്‌​ഫോ​ട​മു​ണ്ടാ​യ​ത്. ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഗ്നി​ര​ക്ഷാ​സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്.