എമ്പുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യത: മന്ത്രി എം.ബി. രാജേഷ്
Tuesday, April 1, 2025 2:04 PM IST
തിരുവനന്തപുരം: എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയാണെന്ന് മന്ത്രി എം.ബി. രാജേഷ്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിന്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്? ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണ്. ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്കെന്നും എം.ബി. രാജേഷ് പറഞ്ഞു.