കൊ​ച്ചി: എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി​ജേ​ഷ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സി​നി​മ രാ​ജ്യ​വി​രു​ദ്ധ പ്ര​ച​രി​പ്പി​ക്കു​ന്ന​തും മ​ത​വി​ദ്വേ​ഷ​ത്തി​ന് വ​ഴി​മ​രു​ന്നി​ടു​ന്ന​തെ​ന്നു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ​യും സി​നി​മ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ്.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന സി​നി​മ​യാ​ണ് ഇ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​യും എ​തി​ര്‍ ക​ക്ഷി​യാ​ക്കി​കൊ​ണ്ടാ​ണ്ടാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.