എമ്പുരാന് വിവാദം സഭ നിർത്തിവച്ച് ചര്‍ച്ച ചെയ്യില്ല; ആവശ്യം തള്ളി രാജ്യസഭാ അധ്യക്ഷന്‍
Tuesday, April 1, 2025 12:45 PM IST
ന്യൂഡൽഹി: എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിച്ച് സിപിഎം. സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയാണ് രാജ്യസഭാധ്യക്ഷന് നോട്ടിസ് നൽകിയത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് സംഘപരിവാർ നടത്തുന്നതെന്ന് റഹീം ചൂണ്ടിക്കാട്ടി. ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും എംപി പറഞ്ഞു.
സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അടക്കം ചർച്ച ചെയ്യണമെന്നും നോട്ടീയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഹീമിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളി.