ആളുകളെ ഇളക്കിവിട്ട് പണമുണ്ടാക്കുന്നു, എല്ലാം കച്ചവടം; ഒടുവിൽ പ്രതികരിച്ച് സുരേഷ് ഗോപി
Tuesday, April 1, 2025 12:26 PM IST
ന്യൂഡൽഹി: വിവാദകൊടുങ്കാറ്റിൽ ആടിയുലഞ്ഞ എമ്പുരാൻ വിഷയത്തിൽ ഒടുവിൽ പ്രതികരണം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ""ഇതിൽ എന്താണ് വിവാദം. എല്ലാം കച്ചവടമാണ്. ആളുകളെ ഇളക്കി വിട്ട് പണമുണ്ടാക്കുന്നു. എല്ലാം ബിസിനസിന്റെ ഭാഗമാണ്''. അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നല്ല കാര്യങ്ങൾ സംസാരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.