പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നും മേ​ട വി​ഷു പൂ​ജ​ക​ള്‍​ക്കു​മാ​യി ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സം ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ബുധനാഴ്ച രാ​വി​ലെ 9.45നും 10.45 ​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 11നാ​ണ് പ​മ്പ​യി​ല്‍ ആ​റാ​ട്ട്.

ഉ​ത്സ​വം ക​ഴി​ഞ്ഞ് വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​ജ​ക​ള്‍ കൂ​ടി വ​രു​ന്ന​തി​നാ​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സം ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. വി​ഷു ദി​വ​സ​മാ​യ 14 നു ​പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ഏ​ഴു​വ​രെ​യാ​ണ് വി​ഷു​ക്ക​ണി ദ​ര്‍​ശ​നം.