ശബരിമല നട ഇന്നു തുറക്കും: ബുധനാഴ്ച ഉത്സവക്കൊടിയേറ്റ്
Tuesday, April 1, 2025 12:05 PM IST
പത്തനംതിട്ട: ശബരിമല ഉത്സവത്തിനും മേട വിഷു പൂജകള്‍ക്കുമായി ക്ഷേത്രനട ഇന്നു തുറക്കും. തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരമുണ്ട്.
ഇന്ന് വൈകുന്നേരം നാലിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. ബുധനാഴ്ച രാവിലെ 9.45നും 10.45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 11നാണ് പമ്പയില്‍ ആറാട്ട്.
ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ 14 നു പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം.