ആ​ലു​വ: മ​രി​ച്ച​യാ​ളു​ടെ പ​ഴ്‌​സി​ൽ നി​ന്ന് 3,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക്ക് സാ​ധ്യ​ത. വി​ശ​ദ​മാ​യ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​പി എം. ​വ​ർ​ഗീ​സി​ന് എ​സ്പി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സ് സേ​ന​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ ഗ്രേ​ഡ് എ​സ്ഐ സ​ലീ​മി​നെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ക്ഷി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 19ന് ​ന​ട​ന്ന സം​ഭ​വം ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​ഞ്ഞ​ത്.

ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ച ആ​സാം സ്വ​ദേ​ശി​യു​ടെ ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​തി​ലെ പ​ഴ്‌​സി​ൽ നി​ന്നാ​ണ് എ​സ്ഐ പ​ണം ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

ആ​ലു​വ ഡി​വൈ​എ​സ്പി പി.​ആ​ർ. രാ​ജേ​ഷ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലും എ​സ്ഐ സ​ലിം സേ​ന​യ്ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്ന് പ​രാ​മ​ർ​ശ​മു​ണ്ട്. ആ​ലു​വ ടൗ​ൺ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ​യാ​യി​രു​ന്ന സ​ലീ​മി​നെ ട്രാ​ഫി​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ ശേ​ഷ​മാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​ന് മു​മ്പ് സേ​വ​ന​മ​നു​ഷ്ടി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​ലീ​മി​നെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ണ്ട്.