വടക്കാഞ്ചേരിയിൽ മധ്യവയസ്കൻ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ
Tuesday, April 1, 2025 11:36 AM IST
വടക്കാഞ്ചേരി (തൃശൂർ): മധ്യവയ്സ്കനെ ട്രെയിനിൽനിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.30 നായിരുന്നു സംഭവം. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽവേ പോലീസും, വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.