ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. വ​ണ്ടി ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഗു​ണ്ട​ൽ​പേ​ട്ടി​ലെ ബെ​ണ്ട​ഗ​ള്ളി ഗേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ണ്ടോ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ കാ​റും ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ട്രാ​വ​ല​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ർ ക​ർ​ണാ​ട​ക ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു.