ജാര്‍ഖണ്ഡില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; രണ്ട് പേര് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
Tuesday, April 1, 2025 11:17 AM IST
റാഞ്ചി: ജാര്‍ഖണ്ഡില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ലോക്കോ പൈലറ്റുമാരാണ് മരിച്ചത്.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ജാര്‍ഖണ്ഡിലെ സാഹേബ്ജന്ജ് ജില്ലയിലാണ് സംഭവം.
ഊര്‍ജകമ്പനിയായ എന്പിടിസിയിലേക്ക് കല്‍ക്കരി കൊണ്ടുപോകാനും മറ്റും ഉപയോഗിക്കുന്ന ട്രാക്കിലാണ് അപകടമുണ്ടായത്. എന്പിടിസിയുടെ തന്നെ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. അതുകൊണ്ട് അപകടത്തിന് ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.