വീണാ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
Tuesday, April 1, 2025 10:56 AM IST
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണാ ജോർജിന് അനുമതി. ഉച്ചകഴിഞ്ഞ് 2.30 ന് പാർലമെന്റിലാകും കൂടിക്കാഴ്ച.
സമരം ചെയ്യുന്ന ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടു നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ഓഫിസിൽ നൽകിയിരുന്നു.
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം, 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർഗോട്ടും വയനാടും മെഡിക്കൽ കോളജിന് സഹായം നൽകണം തുടങ്ങിയവയായിരുന്നു നിവേദനങ്ങളിലെ ആവശ്യങ്ങൾ. ഇക്കാര്യങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാകും.