പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവം; അയല്‍വാസി കസ്റ്റഡിയില്‍
Tuesday, April 1, 2025 10:01 AM IST
പത്തനംതിട്ട: വലഞ്ചുഴിയില്‍ പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍. അഴൂര്‍ സ്വദേശി ആവണിയാണ് മരിച്ചത്.
യുവാവ് അച്ഛനെയും സഹോദരനെയും മര്‍ദിക്കുന്നത് കണ്ടാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയതെന്നാണ് എഫ്ഐആര്‍. എന്നാല്‍ നിലവില്‍ ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാര്‍ക്കൊപ്പം വലഞ്ചുഴി ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയതാണ് പെണ്‍കുട്ടി. ഇതിനിടെ പെണ്‍കുട്ടിയുടെ പേരില്‍ യുവാവും വീട്ടുകാരുമായി വഴക്കുണ്ടായി. ഇതിനിടെ യുവാവ് പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും മര്‍ദിക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം ഇയാള്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചാല്‍ ആത്മഹത്യാപ്രേരണാകുറ്റം അടക്കം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.