പെരുന്പാവൂരിൽ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Tuesday, April 1, 2025 5:54 AM IST
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്.
സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പെരുമ്പാവൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഹരി അടങ്ങിയ നിരവധി ഡപ്പികളും ലാംപും കണ്ടെത്തിയിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.