തൃ​ശൂ​ർ: ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പാ​വ​റ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ങ്ങോ​ട്ടു​ക​ര ക​ണ്ണാ​റ വീ​ട്ടി​ൽ ലി​ഷ​ൻ, പെ​രു​വ​ല്ലൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ന്‍റോ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​വ​ല്ലൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പാ​വ​റ​ട്ടി പോ​ലീ​സും ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കാ​റി​ൽ നി​ന്ന് ര​ണ്ട് കി​ലോ തൂ​ക്ക​മു​ള്ള ക​ഞ്ചാ​വ് പി​ടി​കൂ​ടി.

പാ​വ​റ​ട്ടി എ​സ്എ​ച്ച്ഒ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്ഐ വി​നോ​ദ്, സി​പി​ഒ പ്ര​വീ​ൺ, ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.