വാട്സ്ആപ് ഗ്രൂപ്പുകളില്‍ മതവിദ്വേഷം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Monday, March 31, 2025 11:51 PM IST
കോഴിക്കോട്: വാട്സ്ആപ് ഗ്രൂപ്പുകളില്‍ മതവദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താമരശേരി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി ചന്ദ്രഗിരി അജയ(44)നെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 196(1) വകുപ്പ് പ്രകാരമാണ് നടപടി. പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളിലാണ് ഇയാള്‍ 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പില്‍ മജീദ് നല്കിയ പരാതിയിലാണ് നടപടി. താമരശേരി കോടതിയില്‍ ഹാജരാക്കിയ അജയനെ റിമാൻഡ് ചെയ്തു.