ഗുജറാത്തിൽ പരിശീലന വിമാനം തകർന്ന് വീണ് വനിതാ ട്രെയിനി പൈലറ്റിന് പരിക്ക്
Monday, March 31, 2025 10:42 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണ് വനിതാ ട്രെയിനി പൈലറ്റിന് പരിക്ക്.
മെഹ്സാന പട്ടണത്തിനടുത്തുള്ള ഉച്ചാർപി ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് ഒറ്റ എഞ്ചിൻ വിമാനം ഇടിച്ചിറക്കിയത്. അപകടകാരണം ചില വിമാനത്തിന്റെ സാങ്കേതിക തകരാറാണെന്ന് മെഹ്സാന താലൂക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.ജി. ബദ്വ പറഞ്ഞു.
അപകടത്തിൽ ട്രെയിനി പൈലറ്റിന് നിസാര പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തെയും വ്യോമയാന അധികൃതരെയും അപകടത്തെക്കുറിച്ച് അറിയിച്ചതായി ബദ്വ കൂട്ടിച്ചേർത്തു.