സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
Monday, March 31, 2025 10:00 PM IST
തിരുവനന്തപുരം: എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമമാണെന്നും സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്നും അദേഹം പ്രതികരിച്ചു.
ആർഎസ്എസിന്റെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട അവസ്ഥയാണ് നിലവിൽ. ഇതെന്ത് ജനാധിപത്യമാണ്. ഇവർ തന്നെയാണ് കേരള സ്റ്റോറി എന്ന വ്യാജ സിനിമയെ പിന്തുണച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.