എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ചേർത്തുനിർത്തുന്നു; പിന്തുണയുമായി ഫെഫ്ക
Monday, March 31, 2025 7:56 PM IST
കൊച്ചി: എമ്പുരാൻ സിനിമയ്ക്ക് പിന്തുണയറിയിച്ച് ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനും മോഹൻലാലിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫെഫ്ക തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ഫേക്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം