തേഞ്ഞിപ്പലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 16,000 ലിറ്റർ ഡീസൽ പിടികൂടി
Monday, March 31, 2025 5:24 PM IST
മലപ്പുറം: തേഞ്ഞിപ്പലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 16,000 ലിറ്റർ ഡീസൽ പോലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിംഗ് യൂണിറ്റുകളും പിടിച്ചെടുത്തു.
ജനവാസ മേഖലയിലാണ് യാതൊരു സുരക്ഷയും കൂടാതെ ഇന്ധനം സൂക്ഷിച്ചിരുന്നത്. വയനാട് മേപ്പാടി സ്വദേശി അബ്ദുൾ ലത്തീഫ് എന്നയാൾ വാടകക്കെടുത്ത കെട്ടിടത്തിലാണ് അനധികൃതമായി ഇന്ധനം സൂക്ഷിച്ചത്.
തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയുടെ ഉടമസ്ഥതയിലാണ് കെട്ടിടം. ഇയാളുടെ വീടിനോട് ചേർന്നാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയുമുണ്ടായിരുന്നില്ല.