പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു: എമ്പുരാനെതിരേ വീണ്ടും ആർഎസ്എസ് മുഖപത്രം
Monday, March 31, 2025 12:34 PM IST
ന്യൂഡല്‍ഹി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സൂപ്പർതാരം മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ സിനിമക്കും സംവിധായകന് പൃഥ്വിരാജിനുമെതിരേ വിമർശനവുമായി ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍.
പൃഥ്വിരാജിന്റെ ദുഷ്ടപദ്ധതിയും ദുരുദ്ദേശ്യവും എംപുരാന് സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. സനാതന ധര്‍മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നും രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.
ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയാറായില്ലെന്നും ലേഖനം പറയുന്നു.
വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റ് പൃഥ്വിരാജ് പങ്കുവച്ചിരുന്നു.