ബിഷപ്പിനെതിരായ കേസ്: കേരള കോണ്‍ഗ്രസ് ഉപവാസസമരം ഇന്ന്
Monday, March 31, 2025 7:44 AM IST
കോതമംഗലം: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ആലുവ -മൂന്നാര്‍ രാജപാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുജന മുന്നേറ്റ യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ബിഷപ്പിനെതിരെ കേസ് എടുത്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കോതമംഗലത്ത് ഉപവാസസമരം നടത്തും. പാർട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
വനംവകുപ്പ് ഓഫീസിനു മുന്നിലെ ഉപവാസ സമരത്തില്‍ കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും.