ഗോ​ഹ​ട്ടി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ​യ്ക്കെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം അ​ല​ത​ല്ലി​യ മ​ത്സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ന് ആ​റ് റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. സീ​സ​ണി​ൽ രാ​ജ​സ്ഥാ​ന്‍റെ ആ​ദ്യ​ജ​യ​മാ​ണി​ത്.

സ്കോ​ര്‍: രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് 182-9, ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് 176-6. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നേ​ടി​യ​ത് 182 റ​ൺ​സ്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

44 പ​ന്തി​ൽ ഏ​ഴു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 63 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ത്ത​വ​ണ ഏ​ഴാ​മ​നാ​യി ഇ​റ​ങ്ങി​യ ധോ​ണി 11 പ​ന്തി​ൽ ഓ​രോ സി​ക്സും ഫോ​റും സ​ഹി​തം 16 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ര​വീ​ന്ദ്ര ജ​ഡേ​ജ 22 പ​ന്തി​ൽ ര​ണ്ടു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 32 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.‌ അ​വ​സാ​ന ഓ​വ​റി​ല്‍ 20 റ​ണ്‍​സാ​യി​രു​ന്നു ചെ​ന്നൈ​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ധോ​ണി ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് തോ​ന്നി​യെ​ങ്കി​ലും ആ​റ് റ​ണ്‍​സ​ക​ലെ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

36 പ​ന്തി​ല്‍ 81 റ​ണ്‍​സ​ടി​ച്ച നി​തീ​ഷ് റാ​ണ​യാ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​ഞ്ജു സാം​സ​ണ്‍ 16 പ​ന്തി​ല്‍ 20 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ യ​ശ​സ്വി ജ​യ്സ്വാ​ള്‍ നാ​ലു റ​ണ്ണെ​ടു​ത്ത് പു​റ​ത്താ​യി. ക്യാ​പ്റ്റ​ന്‍ റി​യാ​ന്‍ പ​രാ​ഗ് 37 റ​ണ്‍​സെ​ടു​ത്തു.

ചെ​ന്നൈ​യ്ക്കാ​യി ഖ​ലീ​ൽ അ​ഹ​മ്മ​ദ്, നൂ​ർ അ​ഹ​മ്മ​ദ്, മ​തീ​ഷ പ​തി​രാ​ന എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. രാ​ജ​സ്ഥാ​നാ​യി വാ​നി​ന്ദു ഹ​സ​രം​ഗ നാ​ലും ജോ​ഫ്ര ആ​ർ​ച്ച​ർ, സ​ന്ദീ​പ് ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. മൂ​ന്ന് ക​ളി​ക​ളി​ല്‍ നിന്ന് ചെ​ന്നൈ​യു​ടെ ര​ണ്ടാം തോ​ല്‍​വി​യാ​ണി​ത്.