ബാറ്റിംഗിൽ ഡൂപ്ലെസിസ്, ബൗളിംഗിൽ സ്റ്റാർക്ക്; ഹൈദരാബാദിനെ തകർത്ത് ഡൽഹി
Sunday, March 30, 2025 7:13 PM IST
വിശാഖപട്ടണം: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മിന്നും ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹി ജയിച്ചത്. ഏഴ് വിക്കറ്റിനാണ് ഡൽഹി ജയിച്ചത്.
ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ജേക് ഫ്രേസര്‍ മക്ഗുര്‍ഗ് 38 റണ്‍സടിച്ചപ്പോള്‍ അഭിഷേക് പോറല്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു.
തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറില്‍ 163ന് ഓള് ഔട്ട്, ഡല്‍ഹി ക്യാപിറ്റല്‍ 16 ഓവറില്‍ 166-3.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് 166 റൺസിൽ ഒതുക്കിനിർത്തിയത്. 18.4 ഓവറിൽ ഹൈദരാബാദ് ഓൾ ഔട്ടാകുകയായിരുന്നു.
41 പന്തിൽ 74 റൺസെടുത്ത അനികേത് വർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹെന്റിച്ച് ക്ലാസൺ 32 റൺസെടുത്തു. ഡൽഹിക്ക് വേണ്ടി സ്റ്റാർക്കിനെ കൂടാതെ കുൽദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.