ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം ഞായറാഴ്ച
Sunday, March 30, 2025 6:08 AM IST
കൊച്ചി : യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കായായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ഇന്ന് സ്വീകരണം നൽകും. ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ബാവായ്ക്ക് ഊഷ്മള വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം 3.30 ന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സ്ഥാനാരോഹണ തുടർശുശ്രൂഷയും (സുന്ത്രോണീസോ) അനുമോദന സമ്മേളനവും നടക്കും. യോഗത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് സഭാധികൃതർ പറഞ്ഞു.
ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിൽ കഴിഞ്ഞ 25നായിരുന്നു കാതോലിക്കാ വാവയുടെ അഭിഷേകം.