നവരാത്രി: മത്സ്യ-മാംസ വിൽപ്പന നിരോധിച്ചു
Sunday, March 30, 2025 5:28 AM IST
ലക്നോ: ഛൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ സമീപത്തെ മത്സ്യ-മാംസ വിൽപ്പന നിരോധിച്ചു. ഇന്ന് മുതൽ ഒമ്പത് ദിവസത്തേക്കാണ് ഛൈത്ര നവരാത്രി ആഘോഷം.
ആരാധനാലയങ്ങൾക്ക് 500 മീറ്ററുള്ളിൽ പ്രവർത്തിക്കുന്ന മത്സ്യ-മാംസ വിൽപ്പനയാണ് നിരോധിച്ചത്. ഏപ്രിൽ ആറിന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദേശത്തിലാണ് സംസ്ഥാനത്തുടനീളം മാംസ വിൽപ്പനയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചത്.
ഉത്തരവ് നടപ്പാക്കാനായി പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കുകയും പോലീസ്, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുകയും ചെയ്യും.